മാലിന്യം നിറഞ്ഞു രാമൻപുഴ
ഉള്ളിയേരി : ഉള്ളിയേരി ഗ്രാമപഞ്ചായത്ത് അതിർത്തിയിലൂടെ ഒഴുകുന്ന രാമൻ പുഴയോരത്ത് തെരുവത്ത് കടവ് പാലത്തോട് ചേർന്ന് മാലിന്യം കൂമ്പാരമായി കിടക്കുന്നു. ഉള്ളിയേരി - പേരാമ്പ്ര റോഡരികിൽ ചാക്കിൽ കെട്ടിവലിച്ചെറിഞ്ഞ മാലിന്യം പുഴയെ മലിനമാക്കുകയും ഈ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമായി മാറുകയും ചെയ്തിരിക്കുന്നു. കാട് മൂടിക്കിടക്കുന്ന ഇവിടം പെട്ടെന്ന് ശ്രദ്ധയിൽപെടാത്തത് മാലിന്യം നിക്ഷേപിക്കാൻ സൗകര്യമൊരുക്കുന്നു.ഇതിന് എതിരെ അധികാരികൾ വേണ്ട പരിഹാരം എടുക്കണം എന്നാണ് ഞങ്ങളുടെ ആവശ്യം.
സീഡ് റിപ്പോർട്ടർ
ലേയ്മ. എസ്
എ.യു.പി.എസ് ഉള്ളിയേരി
January 11
12:53
2025