പണി ഫയലിൽ ഉറങ്ങുന്നു... കളക്ടർ നിർദേശിച്ചിട്ടും ഉദ്യോഗസ്ഥരെന്താ ചെയ്യാത്തത്?
ആമയാർ -കമ്പംമെട്ട് റൂട്ടിൽ ഞണ്ടാർ -ഹേമക്കടവ് റോഡിൽ ഞണ്ടാറിൽനിന്ന് സ്കൂൾജ ങ്ഷൻവരെ 500 മീറ്റർ ദൂര ത്തിലാണ് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതെ കിട ക്കുന്നത്. സീഡ് റിപ്പോർട്ടിനെ തുടർന്നായിരുന്നു കളക്ടറുടെ ഇടപെടൽ. ഇവിടെ അപകടങ്ങൾ കൂടിയപ്പോൾ വണ്ടൻമേ ട് എം.ഇ.എസ്. ഹയർ സെ ക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങൾ കളക്ടർ ഷീബ ജോർജിന് നവംബ റിൽ നിവേദനം നൽകി. സീഡ് റിപ്പോർട്ടർ അന്ന് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 'മാതൃഭൂമി'യിൽ വാർത്ത യും നല്ലി. നിവേദനത്തിന്റെ യും വാർത്തയുടെയും അടി സ്ഥാനത്തിൽ നിർമാണത്തി
നായി ഏഴുല ക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും 2023-24 സാമ്പത്തികവർഷം തന്നെ നിർമാണം പൂർത്തി യാക്കുമെന്ന വിവരം കളക്ട റേറ്റിൽനിന്ന് അറിയിച്ചു.എന്നാൽ, ഇതുവരെ റോ ഡിന്റെ അറ്റകുറ്റപ്പണിക്കാ യി നടപടി തുടങ്ങിയിട്ടില്ല. ചെറിയ കരാറുകൾക്ക് ലാഭ മില്ലാത്തതിനാൽ കരാറുകാർ മുഖംതിരിക്കുന്നതാണ് തടസ്സ മെന്നാണ് അധികൃതർ പറയു ന്നത്. കളക്ടർ ഉറപ്പുനൽകിയി ട്ടും യാതൊരു നടപടിയുമില്ലാ ത്തതിനാൽ പ്രയാസത്തിലാ ണ് കുട്ടികളും നാട്ടുകാരും.
-അഭിനവ് സജീവ്
സീഡ് റിപ്പോർട്ടർ,
ഒൻപതാം ക്ലാസ് വിദ്യാർഥി
എം.ഇ.എസ്.എച്ച്. എസ്.എസ്. വണ്ടൻമേട്
December 12
12:53
2024