SEED News

നക്ഷത്രവനം പദ്ധതിക്ക് തുടക്കമായി






കോട്ടയ്ക്കല്: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്ന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് ജില്ലയില് തുടക്കമായി.
കോട്ടൂര് എ.കെ.എം.എച്ച്.എസ്.എസ്സില്  ആബിദ് ഹുസൈന്തങ്ങള് എം.എല്.എ. തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലയില് പത്ത് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 
കോട്ടയ്ക്കല് വൈദ്യരത്‌നം ഔഷധശാലയിലെ ഡോ. പി. അബ്ദുള് സബൂര് നക്ഷത്രവനങ്ങളെ പരിചയപ്പെടുത്തി. മാതൃഭൂമി ന്യൂസ് എഡിറ്റര് അശോക് ശ്രീനിവാസ് അധ്യക്ഷതവഹിച്ചു. 
വൈദ്യരത്‌നം ഔഷധശാല സെയില്‌സ് മാനേജര് പി.സുദേവ് ആമുഖപ്രസംഗം നടത്തി. കോട്ടൂര് എ.കെ.എം.എച്ച്.എസ്.എസ്. പ്രഥമാധ്യാപകന് ബഷീര് കുരുണിയന്, മാനേജര് കറുത്തേടത്ത് ഇബ്രാഹിംഹാജി, പി.ടി.എ. പ്രസിഡന്റ് ജുനൈദ് പരവയ്ക്കല്, എം.ടി.എ പ്രസിഡന്റ് എം. സൈബുന്നിസ, മാതൃഭൂമി സോഷ്യല് ഇനിഷിയേറ്റീവ്‌സ് എക്‌സിക്യൂട്ടീവ് കെ.ജെ. സ്റ്റീഫന് എന്നിവര് സംസാരിച്ചു.


October 20
12:53 2017

Write a Comment

Related News