SEED News

കഞ്ഞിക്കുഴി എസ്.എൻ.യു.പി.എസ്സിൽ നക്ഷത്ര വനം പദ്ധതി തുടങ്ങി.


കഞ്ഞിക്കുഴി: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കഞ്ഞിക്കുഴി എസ്.എൻ. യു.പി.സ്കൂളിൽ തുടക്കമായി.
ഹരിത കേരളം മിഷൻ ഇടുക്കി ജില്ലാ കോ ഓർഡിനേറ്റർ സി.എസ് മധു ആര്യവേപ്പ് നട്ട് ഉത്ഘാടനം ചെയ്തു. നക്ഷത്രവനം പദ്ധതി ജൈവ വൈവിധ്യ സംരക്ഷണത്തിനുള്ള മികച്ച മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് മാലിന്യ സംസ്കരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു. 
വൈദ്യരത്നo ഇടുക്കി ഫീൽഡ് ഓഫീസർ എം.എം ഷെമീർ, വാർഡ് മെമ്പർ പുഷ്പ ഗോപി ,
പി.ടി.എ പ്രസിഡന്റ് ഷിജു കള്ളു കാട്ട്, ഹെഡ്മാസ്റ്റർ വി.ആർ രതീഷ്, സീഡ് കോ ഓർഡിനേറ്റർ അപർണ്ണ സജീവ്, രശ്മി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

October 26
12:53 2017

Write a Comment

Related News