SEED News

മേളകളിൽ തുണിസഞ്ചികളുമായി ചെറുമുണ്ടശ്ശേരി സ്കൂൾ

ഒറ്റപ്പാലം: കലോത്സവവേദികളെയും വിദ്യാലയങ്ങളെയും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന പദ്ധതി ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിന്റെ നേതൃത്വത്തിൽ തുടങ്ങി. മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേർന്ന് തുടർച്ചയായ അഞ്ചാംവർഷമാണ് ചെറുമുണ്ടശ്ശേരി സ്കൂൾ പ്ലാസ്റ്റിക്വിമുക്ത പരിപാടി നടത്തുന്നത്. വിവിധ മേളകളിൽ പ്ലാസ്റ്റിക് ബാഗുകൾക്കുപകരം തുണിസഞ്ചികൾ നൽകിയാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പ്രവർത്തനം. കഴിഞ്ഞ സംസ്ഥാന ശാസ്ത്രമേളയുൾെപ്പടെ മേളകളിൽ 12,000 തുണിസഞ്ചികളാണ് സീഡ് ക്ലബ്ബ് വിതരണംചെയ്തത്. 
     അനങ്ങനടിയിൽ നടക്കുന്ന ഉപജില്ലാ ശാസ്ത്രമേളയ്ക്കും സ്കൂൾ, തുണിസഞ്ചി വിതരണംചെയ്തു. വിതരണോദ്ഘാടനം പി.കെ.ശശി എം.എൽ.എ. നിർവഹിച്ചു. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, ഒറ്റപ്പാലം എ.ഇ.ഒ. വി.കെ. ദ്വാരകനാഥൻ തുടങ്ങിയവർ സംസാരിച്ചു.

October 27
12:53 2017

Write a Comment

Related News