SEED News

പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനം ബോധവത്കരണം നടത്തി

ബേപ്പൂർ : പ്ലാസ്റ്റിക് കവർ വിരുദ്ധ ദിനത്തോടനുബന്ധിച്ച് അരക്കിണർ ഗോവിന്ദവിലാസ് എ എൽ പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദോഷങ്ങൾക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിലെ തുണി സഞ്ചികളുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വ്യക്തമാക്കിയ പരിപാടിയിൽ പ്രചരണ റാലിയും സംഘടിപ്പിച്ചു.തുണി സഞ്ചികളും പ്ലക്കാടുകളും ഉപയോഗിച്ച് സ്കൂളിന് സമീപത്തുള്ള കടകളിലും പരിസരപ്രദേശത്തും വിദ്യാർത്ഥികൾ സന്ദർശനം നടത്തി, ജനങ്ങളിൽ അവബോധം ഉണ്ടാക്കി. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ ഉപയോഗിക്കണമെന്ന സന്ദേശം നൽകി.സീനിയർ അസിസ്റ്റന്റ് കെ.സി അനൂപ് ഉദ്ഘാടനം ചെയ്തു. സീഡ്കോ ഓർഡിനേറ്റർ അൻവർസമീൽ അധ്യക്ഷനായി. സി മേഘ, വി. രേഷ്മ, വി.കെ ദിനൂപ് എന്നിവർ സംസാരിച്ചു

July 08
12:53 2025

Write a Comment

Related News