ലഹരിക്കെതിരെ പെരുവട്ടൂർ എൽ പി സ്കൂളിലെ വിദ്യാർഥികൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അണിനിരന്നു
കൊയിലാണ്ടി: പെരുവട്ടൂർ എൽ പി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പിഞ്ചു കുട്ടികൾ“ലഹരിക്കെതിരെ പോരാടൂ ”എന്ന സന്ദേശവുമായി പിഞ്ചു മനസ്സിലെ ലഹരിക്കെതിരെയുള്ള ചിന്തകൾ, നോട്ടീസ് ബോർഡിൽ രക്ഷിതാക്കളും കുട്ടികളും സ്റ്റിക്ക്ചെയ്തു, സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപിക സി.കെ ഇന്ദിര വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലി .കൊടുത്തു. കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലാകാർഡുകൾ ഉപയോഗിച്ച് റാലി നടത്തി, ലഹരിക്കെതിരെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് നടത്തി. സീഡ് ബോർഡിൽ സ്റ്റിക്കി പേപ്പറിൽ കുഞ്ഞു മനസ്സിൽ നിന്നും ലഹരി ഉപയോഗത്തിനെതിരായി അവർ എഴുതി ഒട്ടിച്ച ചിന്തകൾ എല്ലാവരെയും ഒരു നിമിഷം ചിന്തിപ്പിക്കുന്നതായിരുന്നു. . സീഡ് കോർഡിനേറ്റർ ഉഷശ്രീ . കെ. രാജഗോപാലൻ.നിഷിദ. നൗഷാദ്, ബാസിൽ. ബിൻസി, അതുല്യ, ഷിജിന തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.