SEED News

ഡോക്ടറുമായി അഭിമുഖം.

കോഴിക്കോട്: മാതൃഭൂമി സീഡിന്റെ
'എല്ലാ സ്കൂളിലും ഒരു ഡോക്ടർ' എന്ന പരിപാടിയുടെ ഭാഗമായി മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്കൂളിൽ നടന്ന മുഖാമുഖം പരിപാടി നടത്തി. രോഗങ്ങളെപ്പറ്റിയും പ്രതിരോധമാർഗങ്ങളെപ്പറ്റിയുള്ള നിരവധി സംശയങ്ങളുമായി കൊച്ചു വിദ്യാർത്ഥികൾ തിക്കിത്തിരക്കിയപ്പോൾ ക്ലാസ്സെടുത്ത കോഴിക്കോട് ഗവണ്മെൻറ് ജനറൽ ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ കൺസൾട്ടൻറ്ഡോ.കെ. ജമീൽ ഷാജർ.  ആരോഗ്യ ബോധവൽക്കരണ ക്ലാസിൽ ആവേശത്തോടെയാണ് കുട്ടികൾ പങ്കെടുത്തത്. പ്രിൻസിപ്പൽ ബി.പി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ   സെക്രട്ടറി എ.പി.കുഞ്ഞാമു, അക്കാദമിക് കോ-ഓർഡിനേറ്റർ എസ്. താര, വൈസ് പ്രിൻസിപ്പൽ സി.സുജ, സീഡ് കോ-ഓർഡിനേറ്റർ ജി.വി ഉഷാകുമാരി എന്നിവർ സംസാരിച്ചു.

July 09
12:53 2025

Write a Comment