SEED News

നെൽഷികൃഷി - വർഷം 7 "സീഡ് വിദ്യാർതഥികൾ കൊയ്ത്തരിവാളുമായി പാടത്തിറങ്ങി;കർഷകർക്ക് ഉത്സവമായി" - എടനീർ:

 തുടർച്ചയായ ഏഴാം വർഷത്തിലും എടനീർ  സ്വാമിജീസ്

  ഹയർസെക്ക െൻററി സ്കൂളിലെ വിദ്യാർത്ഥികൾ പാടത്തിറങ്ങി നെൽഷികൃഷി വിളവെടുപ്പ് നടത്തി. " മാതൃഭൂമി സീഡ് ക്ളബ് " നേതൃത്വത്തിലാണ് ഈ വർഷം    കൊയ്ത്തരിവാളുമായി വിദ്യാർതഥികൾ പാടത്തിറങ്ങിയത്.എടനീർ ബനതടിയിലെ  ജെ എൽ ജി ശ്രീലക്ഷ്മി(റജി:ന:14/ 8/ 2)കർഷകരുടെ  2 ഏക്കറോളം വരുന്ന കൃഷിഭൂമിയിലെ 30 സെൻറ്  വരുന്ന പാടത്തിറങ്ങിയാണ് നെൽഷികൃഷി വിളവെടുപ്പ് കൊയ്ത്തുത്സവത്തിൽ പങ്കെടുത്തത്.സാമൂഹ്യ സേവനം മുൻനിറുത്തി, കർഷകരുടെ പാടങ്ങൾ സന്ദർശിച്ച്  കർഷകരെ സഹായിക്കുന്നതിനും,പരമ്പരാഗത  കൃഷി,വിവിധയിനം നെൽവിത്തുകൾ,ഞാർ നടീൽ,കൊയ്ത്ത്,കറ്റമെതിയ്ക്കൽ,നെല്ല് പുഴുങ്ങി കുത്തിയരി ഉണ്ടാക്കുന്ന രീതി തുടങ്ങിയവ മനസ്സിലാക്കുന്നതിനും,കർഷകരുടെ പ്രശ്നങ്ങൾ  പഠിക്കുന്നതിന്നും,ജൈവകൃഷി പ്രോത്സാഹിക്കുന്നതിന്നും,കാർഷികപാരമ്പര്യം പുതുതലമുറയിലൂടെ തിരിച്ചു കൊണ്ടു വരുന്നതിനും വേണ്ടിയാണ് വിദ്യാർത്ഥികൾ നെൽഷികൃഷി വിളവെടുപ്പ് പരിശീലനപരിപാടി സംഘടിപ്പിച്ചത്.ആതിര നെൽവിത്താണ്  ജെ എൽ ജി ശ്രീലക്ഷ്മിയുടെ സഹകരണത്തോടെ വിദ്യാർത്ഥികൾ കൊയ്തത്.വിദ്യാർത്ഥികൾ പാടത്തിറങ്ങിയത് കർഷകർക്ക്  ഉത്സവമായി മാറി.കർഷകയും,ശ്രീലക്ഷ്മി ജെ എൽ ജി ഗ്രൂപ്പ് സെക്രട്ടറിയുമായ  രതി  കൊയ്ത്ത് ക്ളാസെടുത്ത് വിദ്യാർതഥികൾക്ക് പരിശീലനം നൽകി. പ്രസിഡൻറ് വസന്തി,മെമ്പർമാരായ പ്രസീത,അംബിക,സൗമ്യ തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. 

ശ്രീലക്ഷ്മി ജെ എൽ ജി ഗ്രൂപ്പ് അംഗങ്ങൾ,സമീപത്തുള്ള കർഷകർ,അദ്ധ്യാപകർ,സീഡ് - എൻ എസ് എസ് വിദ്യാർതിഥികൾ തുടങ്ങിയവർ ഒരുമിച്ച കൊയ്ത്തുത്സവത്തിന് സീഡ് കോർഡിനേറ്റർ ഐ കെ വാസുദേവൻ,അദ്ധ്യാപകൻ പ്രവീൺ കുമാർ,സീഡ് ലീഡർമാരായ അശ്വിൻ കെ പി ,അനുശ്രീ,ശ്രീലക്ഷ്മി,അശ്വിൻ ചന്ദ്,ഹരികുമാർ,ഗായത്രി എന്നിവർ നേതൃത്വം നൽകി.

October 30
12:53 2017

Write a Comment

Related News