SEED News

നക്ഷത്രവനംപദ്ധതി തുടങ്ങി

ശ്രീകൃഷ്ണപുരം: സെന്റ്‌ ഡൊമിനിക്സ്‌ കോൺവെന്റ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ നക്ഷത്രവനം പദ്ധതിക്ക്‌ തുടക്കമായി. മാതൃഭൂമി സീഡ്‌ ക്ലബ്ബും വൈദ്യരത്നം ഔഷധശാലയും ചേർന്ന് സംഘടിപ്പിച്ച പദ്ധതി ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജുശങ്കർ ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സ്റ്റെല്ല ഒ.പി. അധ്യക്ഷതവഹിച്ചു. വൈദ്യരത്നം ഔഷധശാല ഫീൽഡ്‌ ഓഫീസർ ശിവദാസ് വി.കെ. മുഖ്യ പ്രഭാഷണം നടത്തി. 
ഡോ.അപർണ  കെ.കെ. കുട്ടികൾക്ക്‌ നക്ഷത്രവനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ക്ലാസെടുത്തു. വൃക്ഷത്തൈകൾ വിതരണം ചെയ്തു. സീഡ്‌ കോ-ഓർഡിനേറ്റർ ഇ. സൗമ്യ, സീഡ്‌ക്ലബ്ബ്‌ സെക്രട്ടറി മൊയ്തീൻ സിയാം എന്നിവർ പ്രസംഗിച്ചു.

November 02
12:53 2017

Write a Comment

Related News