SEED News

നൂറുമേനി വിളവുമായി വീരവഞ്ചേരി എൽ.പി സ്കൂളിന്റെ പഠിക്കാനൊത്തിരി പാഠത്തു നിന്നും പദ്ധതി

വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂളിലെ സീഡ് ക്ലബിന്റെ കരനെൽ കൃഷിയുടെ വിളവെടുപ്പുത്സവം നെൽക്കതിരുകൾ കൊയ്തു കൊണ്ട് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.എം വിനോദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മിനി ടി.വി മൂടാടി കൃഷിഭവൻ ഓഫീസർ നൗഷാദ് കെ.വി അസിസ്റ്റന്റ് കൃഷി ഓഫീസർ  നാരായണൻ പി,  ഹെഡ്മിസ്റ്ററസ് ഗീത.കെ മാതൃഭൂമി പ്രതിനിധി വിനയചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കർഷകരുടെ വേഷമണിഞ്ഞ കുട്ടികർഷകർ ആവേശത്തോടെ കതിരുകൾ കൊയ്തെടുത്തു. മൂടാടി കൃഷിഭവൻ നൽകിയ ഉമ നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. കളപറിക്കാനും നിലമൊരുക്കാനും വിത്തു വിതയ്ക്കാനും പരിപാലനത്തിനും സീഡ്  ക്ലബഗങ്ങൾ മുന്നിട്ടിറങ്ങി. മൂടാടി കൃഷിഭവൻ ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.  മാസങ്ങളുടെ പരിപാലനത്തിനു ശേഷം സ്വർണ്ണക്കതിരുകൾ കൊയ്തെടുത്തപ്പോൾ നിറഞ്ഞ അഭിമാനത്തിലും സന്തോഷത്തിലുമാണ് സീഡ് അംഗങ്ങൾ . പുതുതലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ പരിചയപ്പെടുത്താനും കൃഷിയെക്കുറിച്ച് പഠിക്കാനും മണ്ണിനെ തൊട്ടറിഞ്ഞ് കൃഷിയെ ഒരു സംസ്കാരമായി വളർത്തിയെടുക്കാനും കുട്ടികളെ സഹായിക്കുകയാണ് വീരവഞ്ചേരി എൽ.പി സ്കൂളിലെ അധ്യാപകർ . മികച്ച കാർഷിക പ്രവർത്തനങ്ങൾക്ക്  മൂടാടി ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ഈ വർഷത്തെ മികച്ച കാർഷിക വിദ്യാലയ പുരസ്കാരം നേടിയ സീഡ്കർഷകർ നാടിനു തന്നെ മാതൃകയാവുകയാണ്.

November 03
12:53 2017

Write a Comment

Related News