SEED News

കടക്കരപ്പള്ളി സ്കൂളില് കൃഷി ഉത്സവം നടത്തി

കടക്കരപ്പള്ളി: കാര്ഷിക ക്ലബായ ഹരിതസേനയുടെ നേതൃത്വത്തില് മാതൃഭൂമി സീഡ് ക്ലബിന്റെ സഹകരണത്തോടെ കടക്കരപ്പള്ളി ഗവ.എല്.പി. സ്കൂളില് കൃഷിഉത്സവം നടത്തി. കുട്ടികള് വെമ്പള്ളിക്കവലക്കു സമീപത്തെ പാടത്തുനടത്തിയ നെൽക്കൃഷിയുടെ മെതിക്കല്, കാര്ഷിക പാട്ടുകള്, പഴയകാല കാര്ഷിക ഉപകരണങ്ങളുടെ പ്രദര്ശനം എന്നിവയാണ് ഉള്പ്പെടുത്തിയത്. 
 കടക്കരപ്പള്ളി കൃഷിഓഫീസര് സ്പന ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് സ്റ്റാന്ഡിങ് കമ്മിറ്റി ചെയര്മാന് ജെ.ജഗദീഷ്, പി.ടി.എ. പ്രസിഡന്റ് രാജേഷ് കൃഷ്ണനിലയം, മുന് പ്രസിഡന്റ് രാധാകൃഷ്ണന്, പ്രധാനാധ്യാപിക പത്മകുമാരി, ചാണ്ടിഅന്ത്രപേര്, അധ്യാപകരായ ശോഭനന്, ജയിംസ് ആന്റണി, സതീഷ്, ബി.ആര്.സി. ട്രെയിനര്മാരായ ലിജി, ബീന തുടങ്ങിയവര് പങ്കെടുത്തു. 

November 04
12:53 2017

Write a Comment