SEED News

നക്ഷത്രവനം പദ്ധതിയ്ക്ക് കൊലിയാണ്ടി ഗവ: ഗേൾസ് ഹൈസ്കൂൾയിൽ തുടക്കമായി

കൊലിയാണ്ടി: മാതൃഭൂമി സീഡും വൈദ്യരത്‌നം ഔഷധശാലയും ചേര്‍ന്ന് നടപ്പിലാക്കുന്ന നക്ഷത്രവനം പദ്ധതിയ്ക്ക് കൊലിയാണ്ടി ഗവ: ഗേൾസ് ഹൈസ്കൂൾയിൽ തുടക്കമായി. ശ്രീ. ചാത്തുക്കുട്ടി വൈദ്യർ വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വൈദ്യരത്‌നം ഔഷധശാല സോണൽ മാനേജര്‍ രാജൻ നക്ഷത്ര വനത്തെ പറ്റി കുട്ടികള്‍ക്ക് വിശദീകരിച്ചു. ഡോക്ടർ  ഭവ്യ ശ്രീജിത്ത്  നക്ഷത്ര വനത്തിലെ വൃക്ഷങ്ങളെ പറ്റി അറിവ് നല്‍കി. കൊലിയാണ്ടി നഗരസഭ വാർഡ് കൗൺസിലോർ പി. എം. ബിജു മുഖ്യഭാഷണം നടത്തി. ഹെഡ്മാസ്റ്റർ  മൂസ മേക്കന്നത്ത്, സീഡ് കോഡിനേറ്റര്‍ വി. രാജഗോപാൽ, മാതൃഭൂമി പ്രതിനിധി വിനയചന്ദ്രൻ. എം എന്നിവര്‍ സംസാരിച്ചു. 

November 07
12:53 2017

Write a Comment

Related News