SEED News

പൈതൃക നെൽവിത്തുകളുടെ സംരംക്ഷണവുമായി സീഡ് കൂട്ടുകാർ

അടൂർ: മിത്ര പുരം ട്രാവൻകൂർ ഇന്റർനാഷണൽ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും ,നന്മ ക്ലബ്ബും സംയുക്തമായി കേരളപ്പിറവി ദിനം ആഘോഷിച്ചു. കഴിഞ്ഞ രണ്ട് വർഷങ്ങളിലായി കേരളത്തനിമ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരുന്നു. ഇത്തവണ കേരളത്തിന്റെ പൈതൃക നെൽവിത്തുകളുടെ സംരക്ഷകരായി മാറുകയാണ് ഈ സ്കൂൾ. കേരളത്തിന്റെ കാർഷിക പാരമ്പര്യം നെല്ലിലാണ്. അനധികൃത മണ്ണെടുപ്പും ,വയൽ നികത്തലും കാരണം ഇന്ന് ഈ കൃഷി അന്യം നിൽക്കുകയാണ്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റമെന്ന നിലയിൽ ആണ് ക്ലബ്ബ് അംഗങ്ങൾ ശിലാ മ്യൂസിയം ഉടമ ശ്രീ ശിലാ സന്തോഷിന്റെ സഹായം തേടിയത്. കേരളത്തിന്റെ ചരിത്രവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന ഇദ്ദേഹം തന്റെ ശേഖരത്തിലുള്ള 15 ഓളം പൈതൃക നെൽവിത്തുകൾ കുട്ടികൾക്ക് സംഭാവന ചെയ്തു  .നവംബർ 1ന് 9.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബിനു വേണ്ടി സ്കൂൾ അധികൃതർ നെൽവിത്ത് ഏറ്റുവാങ്ങി. ശ്രീ ശില സന്തോഷ് പാൽ തുണ്ടി എന്ന നെൽവിത്ത് ഗ്രോബാഗിൽ പാകി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ നന്മ ക്ലബ്ബ് അംഗങ്ങൾ കേരളത്തിന്റെ മാതൃകയിൽ ഗ്രൗണ്ടിൽ അണിനിരന്നു. കേരളത്തിന്റെ ഹരിതഭംഗി പ്രകടമാക്കുന്ന രീതിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പച്ച നിറമുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ആവേശത്തോടെ ഈ ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ സ്കൂൾ അക്കാഡമിക് ഡയറക്ടർ റോസമ്മ ചാക്കോ . സ്കൂൾ സീഡ് ,നന്മ ക്ലബ്ബ് കോ ഓർഡിനേറ്റർ ആർ രാജലക്ഷ്മി ക്ലബ്ബ് അംഗങ്ങൾ ,അധ്യാപകർ ,തുടങ്ങിയവർ പങ്കെടുത്തു.

November 08
12:53 2017

Write a Comment

Related News