SEED News

കാടിനെ അടുത്തറിഞ്ഞ് സീഡ് ക്ലബ്ബംഗങ്ങൾ


പാനൂര്‍: പി.ആര്‍.മെമ്മോറിയല്‍ പാനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ ആറളം വന്യജീവിസങ്കേതത്തില്‍ നടന്ന പരിസ്ഥിതി പഠന ക്യാമ്പില്‍ പങ്കെടുത്തു. കാടിനെയും പരിസ്ഥിതിയെയും അടുത്തറിയാനും പ്രകൃതിഭംഗി ആസ്വദിക്കാനും വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പിലൂടെ കഴിഞ്ഞു. സീഡ് ക്ലബ്ബിലെ തിരഞ്ഞെടുത്ത 53 പേരാണ് മൂന്നുദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തത്. 
സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.സായന്ത്, ടി.പി.സുജിത്ത്, ജിമിഷ വാസു, ടി.പി.ധന്യ എന്നിവര്‍ നേതൃത്വം നല്‍കി. സുഷാന്ത്, ടി.അനുരാഗ്, ഷാജു എന്നിവര്‍ ക്ലാസെടുത്തു.




November 08
12:53 2017

Write a Comment

Related News