SEED News

കൃഷിപാഠവുമായി മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം

ആലപ്പുഴ:  മാതൃഭൂമി സീഡും കൃഷിവകുപ്പും ചേർന്ന് നടത്തുന്ന പച്ചക്കറിവിത്ത് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. 
ഗവ. മുഹമ്മദൻസ് ഗേള്സ് എച്ച്.എസ്.എസിൽ നടന്ന പരിപാടി പ്രിൻസിപ്പൽ കൃഷി ഓഫീസർ ജെ.പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ  തിരഞ്ഞെടുക്കപ്പെട്ട 100 സ്കൂളുകൾക്കാണ് വിത്ത് വിതരണം ചെയ്യുന്നത്. കുട്ടികളിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കാനും കൃഷിയോടുള്ള താത്പര്യം വര്ധിപ്പിക്കാനുമാണ് വിത്ത്വിതരണം നടത്തുന്നത്.
 മാതൃഭൂമി യൂണിറ്റ് മാനേജർ സി.സുരേഷ് കുമാർ അധ്യക്ഷനായി. മുഹമ്മദൻസ് ഗേള്സ് എച്ച്.എസ്.എസ്. സീനിയർ അസിസ്റ്റന്റ് കെ.കെ. ശ്യാമള, കെ.ജെ. ബെൻസി, സീഡ്ക്ലബ് സ്കൂൾ പ്രതിനിധി പർവീൺ ബീഗം തുടങ്ങിയവർ സംസാരിച്ചു.

November 11
12:53 2017

Write a Comment

Related News