SEED News

ഇനി സീഡ് പച്ചക്കറിക്കാലം


പാലക്കാട്: ഫെഡറൽ ബാങ്കുമായി സഹകരിച്ച് നടപ്പാക്കുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ  പച്ചക്കറിക്കാലത്തിന് തുടക്കം. കൃഷിവകുപ്പുമായി സഹകരിച്ച് ജില്ലയിൽ സ്കൂളുകളിൽ ആദ്യ ഘട്ടത്തിൽ ഏഴായിരത്തോളം പാക്കറ്റ് പച്ചക്കറിവിത്തുകൾ വിതരണംചെയ്യും. വിത്തുവിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പുത്തൂർ ഗവ. യു.പി. സ്കൂളിൽ നടന്നു.
പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ജെസ്സി ഇ.എക്സ്. ഉദ്ഘാടനംചെയ്തു. 
        മാതൃഭൂമി യൂണിറ്റ് മാനേജർ എസ്. അമൽരാജ് അധ്യക്ഷതവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ബി. ശ്രീകുമാരി, പ്രധാനാധ്യാപിക ശോഭാകുമാരി സി.ടി., തുടങ്ങിയവർ സംസാരിച്ചു 

November 14
12:53 2017

Write a Comment

Related News