SEED News

പുരസ്കാരത്തിളക്കവുമായി പരിസ്ഥിതിയുെട ഉപാസകർ

പാലക്കാട്: പരിസ്ഥിതിയെ അറിഞ്ഞും പ്രകൃതിയിലും സമൂഹത്തിലും നേരിട്ടിടപെട്ടും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള  പുരസ്കാരം വിദ്യാർഥികൾ ആവേശപൂർവം ഏറ്റുവാങ്ങി.
 ‘സമൂഹനന്മ കുട്ടികളിലൂടെ’ എന്ന മുദ്യാവാക്യവുമായി ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ കഴിഞ്ഞ അധ്യയനവർഷത്തെ ജില്ലാതല പുരസ്കാരങ്ങളാണ് സമ്മാനിച്ചത്.
 അന്തരീക്ഷമലിനീകരണംമൂലം രാജ്യതലസ്ഥാനത്ത് സ്കൂളുകൾ അടച്ചിടേണ്ട സ്ഥിതിയാണെന്ന് ഉദ്ഘാടകനായ കളക്ടർ പി. സുരേഷ് ബാബു പറഞ്ഞു. നല്ലൊരു നാളേക്കായി കാര്യങ്ങൾ ചെയ്യാനാവുക വിദ്യാർഥികൾക്കാണ്. പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്ക്  മാതൃഭൂമി സീഡ് നൽകുന്ന പ്രാധാന്യം ഏറെയാണ്. അതുകൊണ്ടുതന്നെ പദ്ധതിയിൽ പങ്കാളികളാവുക എന്നതും വിജയികളാവുക എന്നതും അഭിനന്ദനാർഹവുമാണ് -അദ്ദേഹം പറഞ്ഞു.
ഫെഡറൽബാങ്ക് അസി. വൈസ് പ്രസിഡന്റ് സിന്ധു ആർ.എസ്.നായർ  മുഖ്യ പ്രഭാഷണം നടത്തി. മാതൃഭൂമി ന്യൂസ് എഡിറ്റർ ആർ.കെ. കുമാർ അധ്യക്ഷതവഹിച്ചു. 
സംസ്ഥാന മെഡിസിനൽ ബോർഡ് ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. ഒ.എൽ. പയസ്, സീസൺവാച്ച് സംസ്ഥാന കോ-ഓർഡിനേറ്റർ മുഹമ്മദ്നിസാർ എന്നിവർ പ്രസംഗിച്ചു.
1,52,500 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും ട്രോഫിയും വിജയികൾക്ക് സമ്മാനിച്ചു. 
പാലക്കാട് റവന്യൂ ജില്ലയിൽ എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ.യു.പി. സ്കൂളാണ് ജേതാക്കൾ. വിദ്യാഭ്യാസജില്ലകളിൽ പാലക്കാട് പരുത്തിപ്പുള്ളി ബമ്മണൂർ ജി.എച്ച്.എസ്., ഒറ്റപ്പാലത്ത് ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂൾ, മണ്ണാർക്കാട്ട് ഭീമനാട് ജി.യു.പി.എസ്. എന്നിവർ ഒന്നാം സ്ഥാനക്കാരായി.
     ഹരിതം ഔഷധം പദ്ധതിയിൽ ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്സ് കോൺവെന്റ് സ്കൂളാണ് ഒന്നാം സ്ഥാനക്കാർ. 
ഇവർക്കുപുറമെ മറ്റ് സ്ഥാനക്കാരും മികച്ച അധ്യാപക കോ-ഓർഡിനേറ്റർമാരും ജെം ഓഫ് സീഡ് ജേതാക്കളും സീസൺവാച്ച് മത്സരവിജയികളും പുരസ്കാരം ഏറ്റുവാങ്ങി.

November 14
12:53 2017

Write a Comment

Related News