SEED News

കണ്ടം ചിറയെ കതിരണിയിക്കാൻ വി.ഇ.എം യു പി സ്കൂൾ സീഡ് ക്ലബ്ബ്

മേപ്പയൂർ: 30 വർഷമായി പുല്ലും പായലും നിറഞ്ഞ് തരിശായിക്കിടക്കുന്ന 300 ഏക്കറോളം വിസ്തൃതിയുള്ള കണ്ടം ചിറയിലും കരു വോട് ചിറയിലും സംസ്ഥാന ഗവൺമെന്റിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തും കൃഷി വകുപ്പും പാടശേഖര സമിതിയും സംയുക്തമായി കൃഷിയിറക്കാനുള്ള നിലമൊരുക്കുന്നതിന് ആയിരങ്ങളോടൊപ്പം വിളയാട്ടൂർ എളമ്പിലാട് എം.യു. പി.സ്കൂൾ പരിസ്ഥിതി - സീഡ് ക്ലബ്ബ് അംഗങ്ങളും കർഷകവേഷം ധരിച്ച് കൃഷിപ്പാട്ടുമായി നിലമൊരുക്കാൻ ചിറയിലിറങ്ങി. 50 സെന്റ് സ്ഥലത്ത് വിദ്യാർത്ഥികൾ  ഡിസംബർ മാസം വിത്തിടാനുള്ള തയാറെടുപ്പിലാണ്. പ്രധാനധ്യാപകൻ ഇ.കെ മുഹമ്മദ് ബഷീർ, സ്കൂൾ സീഡ് കോഡിനേറ്റർ പ്രദീപ് മുദ്ര, നാസിബ് കരുവോത്ത്, രാഗേഷ്, രതീഷ് ബാബു, സഹീറ എന്നിവർ നേതൃത്വം നൽകി

November 23
12:53 2017

Write a Comment

Related News