SEED News

നക്ഷത്രവനം പദ്ധതി ഉദ്ഘാടനം ചെയ്തു

പാലക്കാട്: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും നടത്തുന്ന നക്ഷത്രവനം പദ്ധതി വല്ലങ്ങി വി.ആർ.സി.എം.യു.പി. സ്കൂളിൽ തുടങ്ങി. നെല്ലിയാമ്പതി റെയ്ഞ്ച് ഓഫീസർ ബി. രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. പ്രഥമാധ്യാപിക കെ. കലാവതി അധ്യക്ഷയായി.
ഫിസിഷ്യൻ ഡോ. എ.എസ്. സോമശ്രീ ക്ലാസെടുത്തു. നെന്മാറ വൈദ്യരത്നം ഡീലർ എം.പി. ജയപ്രകാശ്, സെയിൽസ് മാനേജർ എ.ആർ. വെങ്കിടേഷ്, അധ്യാപകരായ ആർ. മോഹൻദാസ്, യു. നിഷാദ്, വാർഡംഗം ബേബി രവി എന്നിവർ സംസാരിച്ചു.

November 25
12:53 2017

Write a Comment

Related News