നാടന് ഭക്ഷ്യമേളയുമായി കുട്ടികള്
എടത്വാ: പാഠഭാഗമായ താളും തകരയും കോര്ത്തിണക്കി സെന്റ് മേരീസ് എല്.പി.സ്‌കൂളിലെ കുട്ടികള് ഭക്ഷ്യമേള സംഘടിപ്പിച്ചു. കുട്ടികള് തയ്യാറാക്കിയ വിഭവങ്ങള്  സിസ്റ്റര്‍ മെരീന വെള്ളാപ്പള്ളിക്കു നല്കി പ്രഥമാധ്യാപിക ബീനാ തോമസ് ഉദ്ഘാടനം ചെയ്തു.
 വര്ധിച്ചുവരുന്ന ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‌നിന്ന് കുട്ടികളെ മാറിച്ചിന്തിപ്പിക്കാന് ഇത്തരം മേളകള് സഹായകരമാകുമെന്ന് അവര് പറഞ്ഞു. നാടന്ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സ്‌കൂള് ലീഡര് ഷാനു തോമസ് പ്രസംഗിച്ചു. അരുണ് തോമസ്, സിജിമോള് ഫിലിപ്പ്, ജെസി മാത്യു, അനു റോബിന് എന്നിവര് പങ്കെടുത്തു.     
 November  29
									
										12:53
										2017
									
								

 
                                                        
