SEED News

തകഴി യു.പി.സ്കൂളിൽ നക്ഷത്രവനം പദ്ധതി

  തകഴി: മാതൃഭൂമി സീഡും വൈദ്യരത്നം ഔഷധശാലയും ചേർന്ന് നടപ്പാക്കുന്ന നക്ഷത്രവനം പദ്ധതിക്ക് തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ. യു.പി.സ്കൂളിൽ തുടക്കമായി. യു.പ്രതിഭാ ഹരി എം.എൽ.എ. തൈനട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. എസ്.എം.സി.ചെയർമാൻ കെ.പി.സന്തോഷ്കുമാർ അധ്യക്ഷനായി.  വൈദ്യരത്നം ഔഷധശാല സോണൽ മാനേജർ കെ.സി.സുരേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എം.സി. വൈസ് ചെയർമാൻ ഡി.സെൽവൻ, എം.കെ.ഗീതാകുമാരി, ബിജു ജോയ്, ആർ.രാജേഷ്, കെ.എ.നൈസാം എന്നിവർ പ്രസംഗിച്ചു.    

November 29
12:53 2017

Write a Comment

Related News