SEED News

ലോക ഭിന്നശേഷി വരാചരണo

പെരുമ്പാവൂർ: പെരുമ്പാവൂർ ബി.ആർ.സിയുടെ ലോക ഭിന്നശേഷി വരാചരണത്തിന് സൈക്കിൾ റാലിയോടെ തുടക്കമായി.തണ്ടേക്കാട് ജമാഅത് എച്ച്.എസ്. എസ് മാതൃഭൂമി സീഡ് ക്ലബിന്റെ സഹകരണത്തോടെ സoഘടിപ്പിച്ച ബോധവൽക്കരണ സൈക്കിൾ റാലി ഗ്രാമപഞ്ചായത്തംഗം പി.എ.മുഖ്താർ ഫ്ലാഗ് ഓഫ് ചെയ്തു.തണ്ടേക്കാട് മഹല്ല് ജമാ അത് പ്രസിഡന്റ് കെ.ഐ അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹെഡ്മാമാസ്റ്റർ വി.പി.അബൂബക്കർ ,ലിംസി ചെറിയാൻ, കെ.എം.മൊയ്തീൻ ഷാ, എസ്.ആർ.ജി കൺവീനർ കെ.എ.നൗഷാദ്, സ്റ്റാഫ് സെക്രട്ടറി കെ.എം.ശാഹിർ, രാജേഷ് മാത്യു, വി.എ ജിൻസി, ബിൽജോ കെ.ചെറിയാൻ എന്നിവർ സംസാരിച്ചു സൈക്കിൾ റാലി തണ്ടേക്കാട്, എം.എച്ച് കവല, പോഞ്ഞാശ്ശേരി, നെടുംതോട് എന്നീ പ്രദേശങ്ങളിലുടെ സഞ്ചരിച്ച് സ്ക്കൂളിൽ സമാപിച്ചു.

November 30
12:53 2017

Write a Comment

Related News