SEED News

കൃഷി പഠിക്കാൻ വിതയിറക്കി കുരുന്നുകൾ


വൈശ്യംഭാഗം: നെൽക്കൃഷി പഠിക്കുന്നതിനും പരിചയപ്പെടുന്നതിനുമായി സ്കൂൾ കുട്ടികൾ വയലിലേക്ക്. ബി.ബി.എം. എച്ച്.എസ്. മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും നെടുമുടി കൃഷിഭവെന്റയും ആഭിമുഖ്യത്തിലാണ് ഒരേക്കറിലധികം വരുന്ന മണത്രക്കാട് പാടശേഖരത്തിൽ കുട്ടികൾ വിതയിറക്കിയത്. 
ഉമ നെൽവിത്താണ് കൃഷിക്കായി ഉപയോഗിക്കുന്നത്. 
നെൽക്കൃഷിവികസനം വിദ്യാർഥികളിലൂടെ എന്ന ആശയം ഉൾക്കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ മിനി മന്മദൻനായർ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി.എസ്. ബിജു അധ്യക്ഷത വഹിച്ചു. 
ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.എൽ. ലക്ഷ്മി, ചമ്പക്കുളം എ.ഡി.എ. എൻ.രമാദേവി, കൃഷി ഓഫീസർ ജെ.അമല, പഞ്ചായത്തംഗം എ.വി. മുരളി, അധ്യാപക പ്രതിനിധി ജിബിൻ വർഗീസ്, സീഡ് പോലീസ് കെ.സി.നിരഞ്ജന എന്നിവർ 
പ്രസംഗിച്ചു.  

January 02
12:53 2018

Write a Comment

Related News