തുണിസഞ്ചിയുടെ പ്രചാരണവുമായി സീഡ് ക്ലബ്ബ്
കൊപ്പം: തുണിസഞ്ചിയുടെ പ്രചാരണവുമായി മണ്ണേങ്ങോട് എ.യു.പി. സ്കൂളിലെ സീഡ് ക്ലബ്ബ്. പുനരുപയോഗിക്കാം തുണിസഞ്ചി എന്ന പദ്ധതി സ്കൂളിൽ തുടങ്ങി.
വ്യാപാരി റിയാസ് ബാബുവിന് തുണിസഞ്ചി നൽകി പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ, സീഡ് കോ-ഓർഡിനേറ്റർ പി. രവിന്ദ്രൻ, പ്രധാനാധ്യാപകൻ എം. കൃഷ്ണദാസൻ, എം.പി. നാരായണൻ, റൗഫ്, ജിഷ, വിജയശ്രീ തുടങ്ങിയവർ നേതൃത്വംനൽകി.
January 11
12:53
2018