SEED News

ഔഷധോദ്യാനം നിർമിച്ചു


പത്തിരിപ്പാല: മങ്കര വെസ്റ്റ് ബേസിക് ആൻഡ് യു.പി. സ്കൂളിലെ സീഡ് പ്രവർത്തകരായ വിദ്യാർഥികൾ സ്കൂളങ്കണത്തിൽ ഔഷധോദ്യാനം നിർമിച്ചു. പൂന്തോട്ട പരിപാലനത്തോടൊപ്പം അന്യംനിന്നുപോകുന്ന പല ഔഷധച്ചെടികളും കണ്ടെത്തി സംരക്ഷിക്കയാണ് ലക്ഷ്യം. 
ഇതിന്റെ ഭാഗമായി സ്കൂളിൽ നിർമിച്ച ഉദ്യാനത്തിൽ തുളസി, ചെമ്പരത്തി, ആര്യവേപ്പ്, പനിക്കൂർക്ക, കീഴാർനെല്ലി, കറ്റാർവാഴ, കുറുന്തോട്ടി തുടങ്ങി ഒട്ടേറെ ഔഷധച്ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. 
സീഡ് കോ-ഓർഡിനേറ്ററായ കെ.പി. കൃഷ്ണനുണ്ണി, എം. അബ്ദുൾറിയാസ്, സീഡ് കൺവീനർ 
പി.വി. വിജേഷ്, പി. അജിത്, സുനിൽബാബു, എം.ആർ. ശരത്, സീഡ് റിപ്പോർട്ടർ ശ്രീ രാഗ് 
കെ.ഉണ്ണി എന്നിവർ നേതൃത്വംനൽകി.

January 11
12:53 2018

Write a Comment

Related News