SEED News

കല്ല്യാശ്ശേരിയിൽ ജൈവവൈവിധ്യ പാർക്ക് തയ്യാർ

കല്ല്യാശ്ശേരി സൗത്ത് യു.പി.സ്കൂളിൽ ജൈവവൈവിധ്യപാർക്ക് തയ്യാറാക്കുന്നു. പ്രകൃതിസംരക്ഷണം എന്ന ചിന്ത കുട്ടികളിൽ വളർത്തിയെടുക്കുകയെന്ന ലക്ഷ്യമാണ് പാർക്കിന് പിന്നിൽ.

എസ്.എസ്.എ.യും പി.ടി.എ.യും ചേർന്നാണ് പാർക്കിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്.

അരയാലിലയുടെ മാതൃകയിലുള്ള തടാകം നിർമിക്കുന്നതിന് പൂർവവിദ്യാർഥി ജിതേഷ് കരിങ്കൽ നേതൃത്വം നൽകി. മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങളും പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചു.

അധ്യാപകരായ കെ. ജയശ്രീ, എം.പി. സജിത്ത്, എൻ.ജി.രജിത്ത്, കെ.വി. അനിത എന്നിവർ നേതൃത്വം നൽകുന്നു.


February 09
12:53 2018

Write a Comment

Related News