SEED News

കണ്ടൽക്കാടുകളെയറിയാൻ പ്രകൃതിപഠനയാത്ര

മാതമംഗലം സി.പി.എൻ.എസ്. ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ്. യൂണിറ്റും സീഡ് ക്ലബ്ബും ചേർന്ന് കണ്ടൽക്കാടുകളെയറിയാൻ പ്രകൃതിപഠനയാത്ര നടത്തി. ദേശീയ യുവജനദിനാചരണത്തിന്റെ ഭാഗമായി 'പ്രകൃതിയെ അറിയുക, പ്രകൃതിയുമായി സംവദിക്കുക' എന്ന പരിപാടിയുടെ ഭാഗമായാണ് യാത്ര നടത്തിയത്.

എടാട്ട് പെരുമ്പ പുഴയരികിലെ കണ്ണൂർ കണ്ടൽ പ്രൊജക്ടിലെ ഏക്കറുകളോളമുള്ള കണ്ടൽമേഖലയിലൂടെ വിദ്യാർഥികൾ നടന്നുനീങ്ങി. കണ്ടൽക്കാടുകളുടെ സവിശേഷതകളും പ്രാധാന്യവും സംബന്ധിച്ച് ഫീൽഡ് ഓഫീസർ എം.രമിത്ത് ക്ലാസെടുത്തു. പ്രോഗ്രാം
ഓഫീസർ എ.വി. ഉണ്ണികൃഷ്ണൻ, ഡോ. വി.ഷൈമ, എൻ.വി.ജിഷ എന്നിവർ സംസാരിച്ചു.


February 09
12:53 2018

Write a Comment