SEED News

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ഹരിത വിദ്യാലയം പുരസ്‌കാരം ഒന്നാം സ്ഥാനം: ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, അടൂര്‍.

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനം. സീഡിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ കുഞിട്ടികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കി.ഏകദേശം 50 ഓളം  കുട്ടികള്‍ സീഡ്  ക്ലബ്ബില്‍ ആക്റ്റീവ് ആയി പ്രവര്‍ത്തിച്ച വരുന്നു. കൈ കഴുകുന്ന വെള്ളം പുനരുപയോഗം ചെയ്തുകൊണ്ട് സ്‌കൂള്‍ ജല സംരക്ഷണത്തില്‍ പങ്കാളികളായി. ജല സംരക്ഷണ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ഭൂമിയെ അടുത്തറിയാന്‍ എന്ന ലക്ഷ്യത്തോടെ സീഡ് ക്ലബ് കുട്ടികള്‍  വിവിധങ്ങളായ യാത്രകള്‍ സംഘടിപ്പിച്ചു. പാടശേഖരങ്ങളിലേക്കും കാവുകളിലേക്കും യാത്രകള്‍ കുട്ടികള്‍ക്ക് അറിവിന്റെ വാതായനം  തുറന്നിട്ടു.നാട്ടുമാവ് രജിസ്റ്റര്‍, അവയെ പറ്റിയുള്ള അറിവ് ശേഹരിക്കല്‍ എന്നിവ നടത്തി. കൃഷി തൊഴില്‍ സാധ്യത ക്ലാസുകള്‍ കുട്ടികള്‍ക്ക് വ്യത്യസ്തങ്ങളായ തൊഴില്‍ മേഖലകള്‍ പരിചയപ്പെടാന്‍ അവസരം ഒരുക്കി. സീസണ്‍  വാച്ചിലും ക്ലബ് അംഗങ്ങള്‍ അവരുടെ പ്രാധിനിത്യം ഉറപ്പിച്ചു.  മരങ്ങള്‍ക്ക്  പേരുകള്‍ നല്‍കികൊണ്ട് അവയെ എല്ലാവര്‍ക്കുമായി പരിചയപ്പെടുത്തി. അതോടൊപ്പം അപൂര്‍വ ഇനമായ 'പാല്തുണ്ടി' നെല്‍ വിത്ത് ഉപയോഗിച്ച കൃഷിയും ചെയ്തു. പൊട്ടികിടന്ന ട്രാഫിക് സിഗ്നല്‍ ലൈറ്റ് സീഡ് റിപ്പോര്‍ട്ടറുടെ ഇടപെടല്‍ കൊണ്ട് മാറ്റികിട്ടി. 25 കിലോ പ്ലാസ്റ്റിക് കലക്ട ചെയ്ത്  റീസൈക്ലിങിനെ അയച്ചു. മുത്തശ്ശിമാര്‍ ആദരിക്കലും അതോട്ഒപ്പം മറ്റ്  ദിനാചരണങ്ങളും  സംഘടിപ്പിച്ചു. സ്‌കൂള്‍ അക്കഡമിക് ഡയറക്ടര്‍ റോസമ്മ ചാക്കോയും സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ രാജലെക്ഷ്മിയും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി

March 20
12:53 2018

Write a Comment

Related News