SEED News

പത്തനംതിട്ട വിദ്യാഭ്യാസ ജില്ല ജെം ഓഫ് സീഡ് - പാര്‍വണേന്ദു രാജേഷ്, ഗവ.യു പി സ്‌കൂള്‍,പൂഴിക്കാട്.

മാതൃഭൂമി സീഡിന്റെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ  ഈ വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച കുട്ടിയാണ് പാർവണേന്ദു  രാജേഷ്. ഗവ യു പി സ്‌കൂള്‍, പൂഴിക്കാട് പഠിക്കുന്ന പാർവണേന്ദു സീഡ് ക്ലബ്ബിന്റെ അമരക്കാരിയാണ്. കുട്ടികളെ ഏകോപിപ്പിക്കുന്നതോടപ്പം എല്ലാം പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കുന്നു. കൃഷി തോട്ടത്തിലെ എല്ലാ പ്രവര്‍ത്തങ്ങളിലും പങ്കാളി ആകുന്നതോടൊപ്പം സ്‌കൂള്‍ സമയത്തിനപ്പുറം സമയം കണ്ടെത്തി കൃഷിയിലും മറ്റ് പ്രവര്‍ത്തങ്ങളിലും ഏര്‍പ്പെടുന്നു. പഠ്യേതര വിഷയങ്ങളോടൊപ്പം പഠന വിഷയങ്ങളിലും മുന്‍പന്തിയിലാണ് പാർവണേന്ദു. സീഡ് പോലീസ്  അംഗം കൂടിയാണ് ഈ വിദ്യാര്‍ത്ഥി. ശുചികരണ പ്രവര്‍ത്തനങ്ങള്‍, നാട്ടുമാവിന്റെ പ്രവര്‍ത്തനങ്ങള്‍, ദിനാചരണങ്ങള്‍ എന്നിവക്കെല്ലാം  പാർവണേന്ദു നേതൃത്വത്തം നല്‍കുന്നു. പോസ്റ്റര്‍ നിർമാണം  ഉള്‍പ്പടെ ഉപജില്ലാ ശാസ്ത്രമേളയില്‍  പങ്കെടുത്ത് നിരവധി  സമ്മാനങ്ങള്‍ വാരി കൂട്ടിയ ആളാണ് സീഡിന്റെ   ഈകൊച്ചു കൂട്ടുകാരി

March 21
12:53 2018

Write a Comment

Related News