SEED News

മാതൃഭൂമി സീഡ്-ഹരിത കേരളം മിഷന്‍ ജില്ലയില്‍ മരുവത്കരണ വിരുദ്ധ ദിനത്തില്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ കുട്ടിവനം പദ്ധതിക്ക് തുടക്കമായി

പറവൂര്‍: മാതൃഭൂമി സീഡും ഹരിത കേരളം പദ്ധതിയും സഹകരിച്ച് ജില്ലയില്‍ മരുവത്കരണ വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടിവനം പദ്ധതിക്ക് തുടക്കമിട്ടു. 
 പറവൂര്‍ ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ കുട്ടിവനം പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പേരതൈ നട്ടുകൊണ്ട് ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുജിത് കരുണ്‍ നിര്‍വഹിച്ചു. 
 ചടങ്ങില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആര്‍. ശ്യാമ, അധ്യാപിക ലൈജോ ജോണ്‍സണ്‍,  ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജന്‍, നഗരസഭ ചെയര്‍മാന്‍ രമേഷ് ഡി. കുറുപ്പ്  തുടങ്ങിയവര്‍ സംബന്ധിച്ചു.
 ഡോ. എന്‍. ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ കീഴിലുള്ള പൂയപ്പിള്ളി ഗ്രാമത്തിലെ ഓര്‍ഗാനിക് ഗാര്‍ഡനില്‍ ഒരുവശം കുട്ടികള്‍ക്കായി കുട്ടിവനം പദ്ധതിക്ക് നീക്കിവച്ചിട്ടുണ്ട്. പഠനത്തോടൊപ്പം കുട്ടികള്‍ പ്രകൃതിയുമായി ഇണങ്ങി ഹരിതനാടിന് വേണ്ടി ഇവിടെ ഫലവൃക്ഷത്തൈകള്‍ നടുകയും അത് പരപാലിക്കുകയും ചെയ്യും.  

June 18
12:53 2018

Write a Comment

Related News