SEED News

വേശാല ഇൗസ്റ്റ് എ.എൽ.പി.സ്കൂൾ വിദ്യാർഥികൾ ഔഷധത്തോട്ടം തയ്യാറാക്കുന്നു

വേശാല ഇൗസ്റ്റ് എ.എൽ.പി.സ്കൂളിൽ ലോക പരിസ്ഥിതി വാരാഘോഷം നടത്തി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, ഇക്കോ ക്ലബ്ബ്, മാതൃഭൂമി സീഡ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി ഒരുക്കിയത്. സീഡ് ജില്ലാ കോ- ഓർഡിനേറ്റർ സി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക എൻ.കെ.ചാന്ദിനി അധ്യക്ഷയായി. എസ്.പി.മധുസൂദനൻ സമ്മാനദാനം നടത്തി. ഇക്കോ ക്ലബ്ബ് കൺവീനർ എം.എം.വിജയകുമാരി, കെ.പി.അനീഷ്‌കുമാർ, ഒ.എം.ശൈലജ, എം.പ്രവിദ തുടങ്ങിയവർ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ഔഷധത്തോട്ടം നിർമ്മിച്ചു

June 22
12:53 2018

Write a Comment

Related News