SEED News

ആവേശം വിതറി മേലാങ്കോട്ട്സീഡ് കുട്ടികളുടെ മഴ നടത്തം

ആവേശം വിതറി മേലാങ്കോട്ട്സീഡ് കുട്ടികളുടെ മഴ നടത്തം

കാഞ്ഞങ്ങാട് : പ്രകൃതിയെ തൊട്ടറിയാനും കുട്ടികളിൽ പാരിസ്ഥിതിക അവബോധം ഉണ്ടാക്കാനും ഉദ്ദേശിച്ച് മേലാങ്കോട്ട് ഏ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ മാതൃഭൂമി സീഡ് കൂട്ടുകാർ സംഘടിപ്പിച്ച മഴ നടത്തം വേറിട്ട അനുഭവമായി.
രാവിലെ സ്കൂൾ ഗ്രൗണ്ടിലെ മാനാനിക്കുന്ന് ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രപരിസരത്തു നിന്നാരംഭിച്ച് മേലാങ്കോട്ടെ പാറപ്പരപ്പിലൂടെ നടന്ന് മേലപ്രം മാടം വേട്ടക്കരുമകൻ ക്ഷേത്രത്തിന് മുമ്പിലുള്ള മേലാങ്കോട്ട് വയലിലെത്തിയ ഹരിതസേനയെ നഗരസഭ ചെയർമാൻ വി.വി.രമേശൻ സ്വീകരിച്ച് പ്രകൃതി പഠനയാത്ര ഉദ്ഘാടനം ചെയതു.
അപൂർവങ്ങളായ ഔഷധ സസ്യങ്ങളെയും വന്യ പ്രാണികളെയും നിരീക്ഷച്ചറിഞ്ഞ നാല്പതംഗ ഹരിത പട്ടാളം വയൽ സസ്യങ്ങളെയും ജലജീവികളെയും തരം തിരിച്ച് പട്ടികയുണ്ടാക്കി.
കണ്ണൂർ ജില്ലാ പരിസ്ഥതി സമിതി സെക്രട്ടറി ഭാസ്ക്കരൻ വെള്ളൂർ ക്ലാസ്സെടുത്തു.പ്രധാനാധ്യാപകൻ കൊടക്കാട് നാരായണൻ, സീഡ് കോർഡിനേറ്റർ പി..കുഞ്ഞിക്കണ്ണൻ, പി.ശ്രീകല,ജയൻ.ജി. എന്നിവർ നേതൃത്വം നൽകി.
മാനാനിക്കുന്ന് ശ്രീ വിഷ്ണു മൂർത്തി ക്ഷേത്രം ഭാരവാഹികൾ ഹരിത പട്ടാളത്തിന് ലഘുഭക്ഷണം വിതരണം ചെയ്തു. ഒരന്നം പോലും പാഴാക്കില്ലെന്നും 
ഫോട്ടോ: മേലാങ്കോട്ട് ഏ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ സീഡ് കൂട്ടുകാർ നടത്തിയ മഴ നടത്തം വെള്ളത്തിന്റെ ഉപയോഗം നിയന്ത്രിക്കുമെന്നും മാലിന്യങ്ങൾ വലിച്ചെറിയില്ലെന്നും പ്രതിജ്ഞയെടുത്താണ് കുട്ടികൾ പിരിഞ്ഞത്

June 30
12:53 2018

Write a Comment

Related News