SEED News

ഡോ.ആര്‍.എസ്.ഗോപകുമാറിന് കുട്ടികളുടെ ആദരം



കോഴിക്കോട്: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മാതൃകാ പ്രവര്‍ത്തനം നടത്തിയ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ.ആര്‍.എസ്.ഗോപകുമാറിനെ ആദരിച്ചു. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വിദ്യാര്‍ഥികളാണ് ഡോക്ടേഴ്‌സ് ഡേയുടെ ഭാഗമായി ഡോക്ടറെ ആദരിച്ചത്.
 കുട്ടികളഉടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി പറഞ്ഞു. രോഗത്തിന്റെ ഗൗരവം മനസിലാക്കി എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതെന്ന് ഡോ.ഗോപകുമാര്‍ പറഞ്ഞു.
 കൂടെയുള്ള സംഘാംഗങ്ങള്‍ക്ക് ഊര്‍ജം നല്‍കുകയായിരുന്നു ആദ്യ ജോലി. മെഡിക്കല്‍ കോളേജിലെ പ്രിന്‍സിപ്പല്‍ മുതല്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ വരെ ചിട്ടയായി പ്രവര്‍ത്തിച്ചു. കൃത്യമായ ഏകോപനത്തിന് സര്‍ക്കാരിന്റെ സഹായവും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
 സെയ്ന്റ് ആഞ്ചലാസ് യു.പി സ്‌കൂള്‍, നടക്കാവ് ഗവ.ഗേള്‍സ് വി.എച്ച്.എസ്.എസ്, ബിലാത്തിക്കുളം ബി.ഇ.എം യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് സംശങ്ങളുമായി എത്തിയത്. 
 കോര്‍പറേഷന്‍ ഓഫീസില്‍ നടത്തിയ ചടങ്ങില്‍ അലക്‌സ് ജേക്കബ്, ഗീതാ നായര്‍, ലിസി സെബാസ്റ്റ്യന്‍, ബിജു മോള്‍, മാതൃഭൂമി റീജ്യണല്‍ മാനേജര്‍ സി.മണികണ്ഠന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

July 01
12:53 2018

Write a Comment

Related News