SEED News

ഡോക്ടർമാർക് ആദരവുമായി സീഡ് പ്രവർത്തകർ

തിരുവനന്തപുരം: ഡോക്ടേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി  ഡോക്ടർമാരെ ആദരിച്ച് സീഡ് പ്രവർത്തകർ. ഹരിതകേരളം മിഷന്റെയും മാതൃഭൂമി സീഡിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഹരിതോത്സവത്തിലെ പ്രധാന ദിനാചരണങ്ങളിലൊന്നാണ് ഡോക്ടേഴ്‌സ് ദിനം. മാതൃഭൂമി സീഡ് മംഗലപുരം പ്രൈമറി ഹെൽത്ത് സെന്ററിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ പി.എച്ച്.സി.യിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മിനി പി.മണി, മെഡിക്കൽ ഓഫീസൽ ഡോ.അലി എ.ഹമീദ് എന്നിവരെ ആദരിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ നഷ്ടപ്പെട്ട ആരോഗ്യപ്രവർത്തകർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. മംഗലപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു. കലാം കൊച്ചേറ അധ്യക്ഷനായിരുന്നു. ഹരിതകേരളം മിഷൻ ടെക്‌നിക്കൽ ഓഫീസർ വി.രാജേന്ദ്രൻ നായർ മുഖ്യാതിഥിയായി. 
കൊതുകുജന്യരോഗങ്ങൾ, മഴക്കാല പൂർവ ശുചീകരണം, ജീവിതശൈലീ രോഗങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ.മിനി പി.മണി പഠനക്ലാസെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി ഒരു കുട്ടി അഞ്ച് വീട് എന്ന രീതിയിൽ കൊതുകുജന്യ രോഗങ്ങൾക്കെതിരായി ബോധവത്കരണം നൽകും. ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും. ഇടവിളാകം യു.പി.എസ്. പി.ടി.എ. പ്രസിഡന്റ് കൃഷ്ണ ഗോകുലം സന്തോഷ്‌കുമാർ, പള്ളിപ്പുറം ജയകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇടവിളാകം യു.പി.എസ്, കൈരളി വിദ്യാമന്ദിർ, തോന്നയ്ക്കൽ ഇ.വി.യു.പി.എസ്. എന്നീ സ്‌കൂളുകളിലെ സീഡ് ക്ലബ് അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

July 02
12:53 2018

Write a Comment

Related News