ഡോക്ടർസ് ദിനത്തിൽ ജീവിത ശൈലീരോഗ നിയന്ത്രണനിയന്ത്രണ സർവ്വേയുമായി സീഡ് ക്ലബ്
മഞ്ഞാടി: മഞ്ഞാടി എം റ്റി എസ് എസ് യു പി സ്കൂൾ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർസ് ദിനം ആഘോഷിച്ചു. ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി വള്ളംകുളം എൻ എസ് എസ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ബി. ഹരികുമാർ കുട്ടികൾക്ക് ജീവിത ശൈലീരോഗ നിയന്ത്രണത്തെപ്പറ്റിയും അവയുടെ പരിഹാരത്തെപ്പറ്റിയും ക്ലാസ്സ് എടുത്തു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് സ്കൂൾ ചുറ്റുവട്ടത്ത് സർവ്വേ സംഘടിപ്പിച്ചു. ജീവിത രീതികൾ എങ്ങനെ മനുഷ്യന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു, അവയുടെ പരിഹാരമാർഗങ്ങൾ കണ്ടുപിടിക്കുക എന്നിവക്കുവേണ്ടിയാണ് കുട്ടികൾ സർവ്വേ സംഘടിപ്പിച്ചത്.ഹെഡ്മിസ്ട്രസ് മറിയാമ്മ എബ്രഹാം, കോഓഡിനേറ്റർ അന്നമ്മ റ്റി. ബേബി, പ്രകാശ് വള്ളംകുളം തുടങ്ങിയവർ പങ്കെടുത്തു.
July 03
12:53
2018