SEED News

വിദ്യാർഥികളുടെവീടുകളിൽ ഇനി രാമച്ചവും വളരും

പെരുമ്പാവുർ:
ആയുർവേദശാസ്ത്രത്തിൽ ഏറെ വിശേഷപ്പെട്ട രാമച്ചവും ഇനി വിദ്യാർഥികളുടെ വീട്ടിൽ വളരും. വനം വകുപ്പിന്റെയുംസാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെയും സഹകരണത്തോടെ തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിലെ മാതൃഭൂമി സീഡ് ക്ലബിലെ അംഗങ്ങൾക്കാണ് രാമച്ചം വിതരണം ചെയ്തത്.
സ്ക്കൂൾ മാനേജർ എം.എം.അബ്ദുൽ ലത്തിഫ് വിതരണോൽഘാടനം നിർവ്വഹിച്ചു. സോഷ്യൽ ഫോറസ്റ്റി ഡിവിഷൻ ഓഫിസർ എൻ.വി.വിജയകുമാർ, ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ,പി റ്റി എ പ്രസിഡന്റ് വി.എം.അബു, ഫോറസ്റ്റ്സീ ഓഫിസർ ജോബ് ,സീഡ് കോ-ഓർഡിനേറ്റർ കെ.എ.നൗഷാദ്,  ജിൻസി വി.എം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് റാഫി ,എന്നിവർ സംസാരിച്ചു.
ദാഹശമിനിയായി ഉപയോഗിക്കുന്ന രാമച്ചം എറെ ഔഷധ ഗുണമുള്ള ഒരു പുൽ വർഗത്തിൽ പെട്ട സസ്യമാണ്. ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ദുർമേദസ്സ്, കടുത്ത വയറുവേദന, ചർദ്ദി, മൂത്രതടസ്സം എന്നിവക്ക് ഇത് ഔഷധമായി ഉപയോഗിക്കുന്നു. കൊഴുപ്പ് കുറക്കുന്നതിനും ഇത് ഉത്തമാണ്. 280 വിദ്യാർഥികൾക്കാണ് പരീക്ഷണ അടിസ്ഥാനത്തിൽ ഇത് വിതരണം ചെയ്തത് 


July 04
12:53 2018

Write a Comment

Related News