SEED News

പേപ്പർബാഗുകളൊരുക്കി കുരുന്നുകൾ

 ചേർത്തല: പേപ്പർബാഗുകൾ ഒരുക്കി സമൂഹത്തിന്‌ സന്ദേശം നൽകി കുരുന്നുകളുടെ പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധ ദിനാചരണം. കടക്കരപ്പള്ളി ഗവ. എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്‌ നേത്വത്തിലായിരുന്നു അന്താരാഷ്ട്ര പ്ലാസ്റ്റിക് കാരിബാഗ് വിരുദ്ധദിനം ആചരിച്ചത്.
തയ്യാറാക്കിയ കാരി ബാഗുകൾ സമീപത്തെ വീടുകളിലും കടകളിലും നൽകി. പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയും പോസ്റ്റർപ്രദർശനവും നടത്തി.പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതമ്മാ രാധാകൃഷ്ണൻ പരപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് രാജേഷ് കൃഷ്ണശ്രീ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പത്മകുമാരി, സീഡ് കോ ഓർഡിനേറ്റർ ജയിംസ് ആന്റണി, അധ്യാപകരായ ശോഭനൻ, സതീഷ്, ബിജി, ശശികല, രാജകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.  

July 05
12:53 2018

Write a Comment

Related News