SEED News

ഓസോണ്‍ ദിനാചരണം


തലക്കാണി: ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി തലക്കാണി ഗവ.യു പി സ്‌കൂളിലെ സീഡ് ക്ലബ്ബ് കുട്ടികള്‍ തെരുവുനാടകവും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി.ഓസോണ്‍ കുടയെ സംരക്ഷിക്കുന്നതിനു വേണ്ടി ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനായി നടത്തിയ പരിപാടിയില്‍ സ്‌കൂകൂളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. ദാഹജലത്തിനായി അലയുന്ന മനുഷ്യനും വെള്ളത്തിനു വേണ്ടിയുളള യുദ്ധവും, ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ പ്രമേയമാക്കിയാണ് കുട്ടികള്‍ നാടകം അവതരിപ്പിച്ചത്.ആഗോള താപനത്തിന് മരമാണ് മറുപടി എന്ന ആഹ്വാനത്തോടൊപ്പം, ലളിത ജീവിതം സുന്ദര ജീവിതം' എന്ന സന്ദേശവും നാടകം നല്‍കി.
        'ഇതോടൊപ്പം ഓസോണ്‍ ദിന പോസ്റ്റര്‍ പ്രദര്‍ശനം, പ്രളയത്തിന്റെയും വരള്‍ച്ചയുടെയുമെല്ലാം ചിത്രങ്ങളും വാര്‍ത്തകളും ഉള്‍ക്കൊള്ളുന്ന ഫോട്ടോ പ്രദര്‍ശനവും നടന്നു.വിദ്യാര്‍ത്ഥികളായ അജിന്‍ വി.സി, ആര്യ പീറ്റര്‍,സോജില്‍.കെ.ജോണ്‍, അലീന മോള്‍ എം, ടോംലിന്‍ സണ്ണി, സച്ചിന്‍ ബേബി , ആല്‍ഡിന്‍ ജോസ്,അനുരാഗ്.പി, എന്നിവരാണ് തെരുവു നാടകം അവതരിപ്പിച്ചത്.പ്രഥമാദ്ധ്യാപകന്‍ ഷാജി ജോണ്‍ ഉദ്ഘാടനം ചെയ്തു. സീഡ് കോ- ഓര്‍ഡിനേറ്റര്‍ എം.കെ പുഷ്പ, കെ.ടി.ഷാജി, വിപിന്‍ കെ, അനൂപ് കെ, ഷിന്റോ കെ.സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


September 21
12:53 2018

Write a Comment

Related News