SEED News

അധ്യാപകർക്ക് ആശംസ കാർഡുമായി വിദ്യാർത്ഥികൾ

അധ്യാപകർക്ക് ആശംസ കാർഡുമായി വിദ്യാർത്ഥികൾ
പെരിങ്ങര: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പെരിങ്ങര പി.എം.വി.എച്.എസ്.എസ് സ്കൂൾ  സീഡ് ക്ലബ് അധ്യാപകരെ ആദരിച്ചു. അധ്യാപക ദിനത്തിൽ  വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് അധ്യാപകർക്ക്  ആശംസ കാർഡ് നൽകിയത്. സ്കൂൾ സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ മറ്റു വിദ്യാർത്ഥികളും മറ്റു ക്ലബ്ബുകളും ചേർന്നാണ് അധ്യാപകരെ ആദരിച്ചതെ. സ്കൂളിലെ മുഴുവൻ അധ്യാപകരെയും കുട്ടികൾ ആദരിച്ചു. കുട്ടികൾ തന്നെ തയാറാക്കിയ ആശംസ കാർഡുകൾ അധ്യാപകരോടുള്ള കുട്ടികളുടെ സ്നേഹത്തിന്റെ തെളിവായി മാറി.

September 21
12:53 2018

Write a Comment

Related News