SEED News

ചരിത്ര യാത്രയുമായി സീഡ് കുട്ടിക്കൂട്ടം

തിരുവല്ല: മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുമൂലവിലാസം യു.പി സ്കൂളിലെ സീഡ് ക്ലബ് കുട്ടികൾ നെയ്ത്തുശാല സന്ദർശ്ശിച്ചു.  ഒരു തലമുറയുടെ  വസ്ത്രധാരണത്തിന്റെ  കഥ പറയുന്ന നെയ്ത്തുശാലകൾ കുട്ടികൾക്ക് പുതിയ അനുഭവം  പകർന്ന് നൽകി. സീഡ് ക്ലബ്ബിലെ കുട്ടികളാണ് തിരുവല്ലയിലുള്ള നെയ്തു ശാല സന്ദർശ്ശിച്ചത്. വസ്ത്രം റൂയപപെടുന്നതിന്റെ തുലാക്കാം മുതലുള്ള കാര്യങ്ങൾ അവർ ചോദിച്ച മനസിലാക്കി. തങ്ങളുടെ കുട്ടിയുടുപ്പ് മുതൽ വലിയ സാരികളും ബെഡ് ഷീറ്റുകളും  രൂപപ്പെട്ടു വരുന്നതിന്റെ ഓരോ ഘടകങ്ങളും കുട്ടികളെ  വല്ലാതെ ആകർഷിച്ചു.   നെയ്ത്തുശാലയിലെ ജോലിക്കാരുടെ നെയ്ത്തിന്റെ ചരിത്രവും പ്രവർത്തനരീതികളും കുട്ടികൾ ചോദിച്ച മനസിലാക്കി. ഗാന്ധിജി നൂൽ നൂറ്റ ചർക്കയായിരുന്നു കുട്ടികളുടെ പ്രധാന  ആകർഷണം. ചക്കയിൽ ഒരു കൈ നോക്കിയാണ് എല്ലാ കുട്ടികളും ഒയത്. ചക്കയിൽ നൂൽനൂറ്റ വസ്ത്രം നിർമിക്കുന്നതിനോ പ്രാധാന്യവും കുട്ടികൾ ചോദിച്ചറിഞ്ഞു. സ്കൂൾ അധികൃതരും കുട്ടികളോടൊപ്പം പങ്കെടുത്തു.


November 02
12:53 2018

Write a Comment

Related News