SEED News

നവകേരള നിർമാണത്തിനായി പുതുപുത്തൻ ആശയങ്ങൾ

 കാസറഗോഡ്': മഡോണ എ യു.പി.സ്കൂൾ നവകേരള നിർമാണത്തിനായി പുതുപുത്തൻ ആശയങ്ങൾ കുട്ടികളുടെ ഭാവനയിൽ, എന്ന പൊതു വിദ്യാഭ്യാസ രംഗം ആവശ്യപ്പെട്ട ദൗത്യംപൂർത്തിയാക്കാനായി മഡോണ എ യു പി കാസറഗോഡിലെ സീഡ് പ്രവർത്തകർ കർമനിരതരായി.രചനകളും പോസ്റ്ററുകളും കാർട്ടൂണുകളും കലാസാംസ്കാരിക തനതു പ്രവർത്തനങ്ങൾ നിറച്ചാണ് ഇത്തവണത്തെ കേരളപ്പിറവി ദിനാഘോഷത്തെ സീഡ് പ്രവർത്തകർ വരവേറ്റത്.  മുറ്റത്ത് തീർത്ത കൂറ്റൻ കേരളം പഠനമികവിനു എല്ലാ ക്ലാസ്സുകാർക്കും 'ഉപകാരപ്പെടുമെന്ന്  ഹെഡ്മിസ്ട്രസ് സിസ്റ്റർ റോഷ്ന ഓർമപ്പെടുത്തി.സീഡ് കോ ഓർഡിനേറ്റർമാരായ ശ്രീമതി സുജാത, ജോമി കെ.ജോൺ സീഡ് വിദ്യാർത്ഥികൾക്കായി നവകേരളംസെമിനാർ അവതരിപ്പിക്കുന്നതിന് മുൻകയ്യെടുത്തു. സീഡ് റിപ്പോർട്ടർ ശ്രീലക്ഷ്മി  കൂട്ടുകാർക്ക് നന്ദി പറഞ്ഞു,

November 03
12:53 2018

Write a Comment

Related News