SEED News

മാതൃഭൂമി സീഡിന്റെ ഹരിത വിദ്യാലയ പുരസ്കാര വിതരണം പഴയവിടുതി ഗവ.യു.പി.സ്കൂളിൽ വൈദ്യുതി മന്ത്രി എം.എം മണി ചെടിയിൽ വെള്ളം തളിച്ച് ഉദ്ഘാടനം ചെയ്യുന്നു

പഴയവിടുതി: മാതൃഭൂമി സീഡിന്റെ 2017-18 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റേജിൽ പ്രത്യേകം തയ്യാറാക്കിയ പൂച്ചെടി നനച്ചു കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷമി മുഖ്യാതിഥിയായി. 

 മാതൃഭൂമി നടത്തിയ മാതൃകാപരമായ ഈ ഉദ്യമത്തിൽ പങ്കെടുത്ത എല്ലാ സ്കൂളുകളെയും മന്ത്രി യോഗത്തിൽ അഭിനന്ദിച്ചു. പത്ത് വർഷത്തോളമായി മാതൃഭൂമിയുടെ നേതൃത്വത്തിൽ നടത്തുന്ന മികച്ച പരിപാടിയാണ് ഇതെന്നു മനസ്സിലാക്കുന്നു. ഇത്തരത്തിലുള്ള പരിപാടികൾ നടത്തുവാൻ കഴിവും, പ്രാപ്തിയും മാതൃഭൂമിക്കുണ്ട്. നാടിനു നൻമ നൽകുന്ന ഇത്തരത്തിലുള്ള പരിപാടികൾ നല്ലതാണന്നും മന്ത്രി കൂട്ടി ചേർത്തു.

സ്കൂൾ വിദ്യാർത്ഥികൾക്കായി വനം വകുപ്പ് സൗജന്യമായി നേച്ചർ ക്യാമ്പുകൾ സങ്കടിപ്പിക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ നിന്നുള്ള കുട്ടികളാണ് ഇത് കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. ജില്ലയിൽ നിന്നും കൂടുതൽ സ്കൂളുകൾ നേച്ചർ ക്വാമ്പുകൾക്കായി മുന്നോട്ടു വരണം എന്ന് വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മി പറഞ്ഞു.
മാതൃഭൂമി സെയിൽസ് ഓർഗനൈസർ ഷാജൻ എൻ.കെ അധ്യക്ഷത വഹിച്ചു. രാജാക്കാട്  ഫെഡറൽ ബാങ്ക് മാനേജർ ഉമേഷ് എൻ.പി, രാജാക്കാട് പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ .പി അനിൽ ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാധാമണി പുഷ്പജൻ,
എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ ജോർജ് ഇഗ്നേഷ്യസ്, വൈദ്യരത്നം റീജിയണൽ മാനേജർ സുരേഷ് കുമാർ കെ.സി, കൃഷി ഓഫീസർ ആർ.ബീന, വാർഡ് മെമ്പർ പ്രിൻസ് മാത്യു, പി.ടി.എ പ്രസിഡന്റ് പി.കെ സജീവൻ, ഹെഡ് മാസ്റ്റർ ജോയി ആൻ ഡ്യൂസ്‌, മാതൃഭുമി നെടുംകണ്ടം റിപ്പോർട്ടർ അനൂപ് ഹരിലാൽ എന്നിവർ സംസാരിച്ചു. 

December 01
12:53 2018

Write a Comment

Related News