SEED News

മമ്പാട് സ്‌കൂളിൽ മധുരവനം പദ്ധതി തുടങ്ങി


കിഴക്കഞ്ചേരി: മമ്പാട് സി.എ.യു.പി. സ്‌കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മധുരവനം പദ്ധതി തുടങ്ങി. സ്‌കൂളിന്‌ സമീപമുള്ള കറ്റുകുളങ്ങര ക്ഷേത്രപരിസരത്ത് 10 ഫലവൃക്ഷത്തൈകൾ നട്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. സപ്പോട്ടത്തൈ നട്ട് കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 
ഞാവൽ, സ്‌ട്രോബറി, പേര, പനീർചാമ്പ, കലപ്പാടിമാവ്, ആത്ത, പ്ലാവ്, പപ്പായ തുടങ്ങിയവയുടെ തൈകൾ നട്ടു. പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും വേണ്ടി ആവാസവ്യവസ്ഥ സൃഷ്ടിക്കലാണ് ലക്ഷ്യം. വീടുകളിൽനിന്നും മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുമായാണ് വിദ്യാർഥികൾ തൈകൾ എത്തിച്ചത്.
 എണ്ണം കുറഞ്ഞുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളായ ഇലഞ്ഞി, അത്തി തുടങ്ങിയവയും കൂടി ക്ഷേത്രവളപ്പിൽ വെച്ചുപിടിപ്പിക്കും. കിഴക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കലാധരൻ, സി.ആർ. ഭവദാസ്, പ്രധാനാധ്യാപിക അന്നം കെ.പി, സീഡ് ക്ലബ്ബ് കൺവീനർ നീന ഒ.എസ്. എന്നിവർ സംസാരിച്ചു.

December 03
12:53 2018

Write a Comment

Related News