SEED News

ടാങ്ക് മത്സ്യക്കൃഷിയുമായി സീഡ് ക്ലബ്ബ്



ഷൊർണൂർ: എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ സീഡ് ക്ലബ്ബ് ടാങ്ക് മത്സ്യക്കൃഷി ആരംഭിച്ചു. ജൈവമാലിന്യസംസ്കരണത്തിനായാണ് ടാങ്ക് മത്സ്യക്കൃഷി ആരംഭിച്ചത്. വീട്ടിലെയും സ്കൂളിലെയും മാലിന്യം സംസ്കരിക്കുന്നതോടൊപ്പം മത്സ്യം വളർത്താനുമാകും.
 വാള, റൂഹു, കട്‌ല, കരിമീൻ, നട്ടർ, അനാബസ് തുടങ്ങിയ ശുദ്ധജലമത്സ്യങ്ങളുടെ 400 കുഞ്ഞുങ്ങളെയാണ് ടാങ്കിൽ വളർത്തുന്നത്. പി.ടി.എ. പ്രസിഡന്റ് എം.ബി. രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. 
സീഡ് കോ-ഓർഡിനേറ്റർ ആർ. വിനോദ്, ക്ലബ്ബ് സെക്രട്ടറി എം. പവിത്ര, അനുരാധ ബാലാജി, പ്രീത ആർ. മേനോൻ, എ.ജി. സജി, പ്രസന്ന പ്രമോദ്, തുളസീദാസ് തുടങ്ങിയവർ സംസാരിച്ചു.

December 08
12:53 2018

Write a Comment

Related News