SEED News

തലമുടി ദാനവുമായി സീഡ് ക്ലബ്ബ്


നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്കായി നൽകുന്ന തലമുടിദാനച്ചടങ്ങ് കൊപ്പം എസ്.ഐ. എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു 
കൊപ്പം: സഹാനുഭൂതിയുടെ സ്നേഹസ്പർശവുമായി നടുവട്ടം ഗവ. ജനത ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബ്. കാൻസർ രോഗികൾക്ക് വിഗ് നിർമിച്ചുനൽകുന്നതിനാണ്‌ തലമുടി ദാനംചെയ്ത് കുട്ടികൾ മാതൃകയായത്.
 തൃശ്ശൂരിലെ ഹെയർ ബാങ്കിനുവേണ്ടിയാണ് വിദ്യാലയത്തിലെ സീഡ് ക്ലബ്ബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത്. 
എസ്.പി.സി., ജെ.ആർ.സി. തുടങ്ങി വിവിധ യൂണിറ്റുകളിൽനിന്ന് അമ്പതിലധികം വിദ്യാർഥികൾ മുടി ദാനംചെയ്തു. കൊപ്പം എസ്.ഐ. എം.ബി. രാജേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
 പി.ടി.എ. പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ടി.എം. വിക്രമൻ, പഴനി തുടങ്ങിയവർ സംസാരിച്ചു. 
ഭാസ്കരൻ, എം.കെ. ബീന, രാധിക, റിയാസുദ്ദീൻ, സാജിത, സോയ, ശ്രീജ, സുധ എന്നിവർ നേതൃത്വം നൽകി. 

December 08
12:53 2018

Write a Comment

Related News