SEED News

സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സൈക്കിൾ റാലി


ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സൈക്കിൾ റാലി നടത്തുന്നു. മാതൃഭൂമി സീഡ്, സംസ്ഥാന സ്കൂൾ കലോത്സവം മീഡിയ കമ്മിറ്റി ആലപ്പുഴ, ആലപ്പി സൈക്ലിങ്‌ ക്ലബ്ബ്‌ 
എന്നിവയുടെ കൂട്ടായ്മയിൽ വ്യാഴാഴ്ചയാണ് കുട്ടികളുടെ സൈക്കിൾ റാലി.
 റിക്രിയേഷൻ മൈതാനത്തുനിന്ന് രാവിലെ എട്ടരയ്‌ക്ക് ആരംഭിക്കുന്ന സൈക്കിൾ റാലിയിൽ  ഇരുപത്തഞ്ചോളം സ്കൂളുകൾ പങ്കെടുക്കും.
 ‘സ്വച്ഛ് ഹരിത ആലപ്പുഴ’ എന്ന മുദ്രാവാക്യമുയർത്തിയാണ് സൈക്കിൾ റാലി. 
 കാലാവസ്ഥാ വ്യതിയാനത്തിന് തടയിട്ട് പരിസ്ഥിതി സൗഹൃദംനിറഞ്ഞ പ്രകൃതിയോടിണങ്ങിയ ആരോഗ്യകരമായ ശീലങ്ങൾ പകർത്തുകയെന്ന ആശയമാണ് സൈക്കിൾ റാലി പങ്കുവെയ്ക്കുന്നത്. 

December 10
12:53 2018

Write a Comment

Related News