SEED News

ഊർജസംരക്ഷണ സൈക്കിൾ റാലിയുമായി മരിയാ മോണ്ടിസോറി സ്‌കൂളിലെ സീഡ് പ്രവർത്തകർ


അമ്പലപ്പുഴ: മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ മരിയാ മോണ്ടിസോറി സെൻട്രൽ സ്‌കൂളിൽ സൈക്കിൾ റാലി നടത്തി. ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുന്നതിനായിരുന്നു റാലി. സ്‌കൂളിൽനിന്ന് ആരംഭിച്ച് അമ്പലപ്പുഴ കച്ചേരിമുക്ക് ചുറ്റി സ്‌കൂളിൽ സമാപിച്ചു. പ്രിൻസിപ്പൽ ഡി.സുലേഖ ഉദ്ഘാടനം ചെയ്തു. സീഡ് കോ-ഓർഡിനേറ്ററർമാരായ എസ്.മായ, ഗ്രീഷ്മാ ജയകൃഷ്ണൻ, സ്മിതമോൾ എന്നിവർ നേതൃത്വം നൽകി.

December 10
12:53 2018

Write a Comment

Related News