SEED News

സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിനോദനയാത്ര

അമ്മൂമ്മേ ഇങ്ങട് നീങ്ങിയിരിക്കൂ... അവിടെ നല്ല വെയിലാണ്-  എന്ന് പറഞ്ഞപ്പോൾ അമ്മുമയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി.ഇത് കാക്കശ്ശേരി വിദ്യാ വിഹാർ സെൻട്രൽ  സ്കൂളിൽ നിന്നും പത്താം  ക്ലാസ്സുകാർ വൃദ്ധരായ മാതാപിതാക്കൾക്കൊപ്പം നടത്തിയ വിനോദനയാത്രയിലെ ഒരു സംഭാഷണം മാത്രമാണ്.
സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വര്ഷം നടത്തിയ പഠ നയാത്ര വേറിട്ട അനുഭവമാണ് കുട്ടികൾക്ക് നൽകിയത്.തങ്ങൾ ഇതുവരെ കാണുകയോ പരിച്ചയപ്പെടുകയോ ചെയ്തിട്ടില്ലാതാമ്മൂമ്മമാരെയും അപ്പൂപ്പമാരെയും സ്വന്തമെന്നു കരുതി പരിചരിച്ചപ്പോൾ പുതിയ പേരക്കുട്ടികളെ ലഭിച്ച സന്തോഷത്തിലായിരുന്നു ഓരോരുത്തരും.ചാലക്കുടി കൗതുകപാർക്,തുമ്പൂർമൂഴി,പ്രകൃതിഗ്രാമം എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കാണ് യാത്ര പോയത്.പലവിധ കാരണങ്ങളാൽ യാത്ര പോകുവാൻ കഴിയാത്രവരെ കുട്ടികൾ തന്നെയാണ് പരിസരദേശങ്ങളിൽ നിന്നും കണ്ടെത്തിയത്.സ്കൂൾ പ്രിൻസിപ്പൽ ഡോ. വി ബിന്ദു,സീനിയർ പ്രിൻസിപ്പൽ ശ്രീമതി ഉഷ നന്ദകുമാർ ആശംസകൾ നേർന്നു.സീഡ് കോർഡിനേറ്റർ ശ്രീമതി സുലഭ എം,സോണിയ ജോർജ് അധ്യാപികമാരായ സിന്ധു എം,മഞ്ജുള,റോബിൻ വാഴപ്പുള്ളി എന്നിവർ നേത്രത്വം നൽകി

December 11
12:53 2018

Write a Comment

Related News