SEED News

കഥകളിയെ അറിയാന്‍ കലാനിലയം സന്ദര്‍ശിച്ച് സീഡ് വിദ്യാര്‍ത്ഥികള്‍



ഇരിങ്ങാലക്കുട: കഥകളിയെ കുറിച്ച് അറിയാന്‍ സീഡ് വിദ്യാര്‍ത്ഥികള്‍ കലാനിലയം സന്ദര്‍ശിച്ചു. ഇരിങ്ങാലക്കുട എസ്.എന്‍.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം സന്ദര്‍ശിച്ചത്. കുട്ടികള്‍ക്ക് സുപരിചിതമായ മുരളി കണ്ട കഥകളി എന്ന നാലാംക്ലാസ് പാഠത്തിന്റെ ദ്യശ്യാനുഭവത്തിന് സീഡ് അവസരമൊരുക്കി. മഹത്തായ കലാപാരമ്പര്യത്തില്‍ കഥകളിയ്ക്കുള്ള പങ്കിനെ കേവലം ഒരു പുസ്തക താളിലൊതുക്കാതെ ഈ ദ്യശ്യവിസ്മയം നേരില്‍ കണ്ട് ആസ്വദിക്കുക, കേരളീയ കലകള്‍ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള മനോഭാവം കുട്ടികളില്‍ വളര്‍ത്തുക എന്നി ഉദ്ദേശങ്ങളോടെയായിരുന്നു സന്ദര്‍ശനം. കലാനിലയത്തിലെ കഥകളി വിദ്യാര്‍ത്ഥികളായ ഗോകുല്‍, വിഷ്ണു എന്നിവര്‍ കര്‍മീരവധം കഥകളി പരിശീലനകളിയായി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കഥകളിയുടെ അണിയറ നേരിട്ട് കണ്ട് ചമയം, കൈമുദ്രകള്‍, വേഷവിധാനങ്ങള്‍, വാദ്യോപകരണങ്ങള്‍ എന്നിവയെ കുറിച്ച് മനസിലാക്കി. കലാനിലയം ഗോപിനാഥന്‍ കുട്ടികള്‍ക്ക് കഥകളിയെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. സ്‌കൂള്‍ പ്രധാന അധ്യാപിക ബിജുന, അധ്യാപിക സുമിത, സീഡ് കോ- ഓര്‍ഡിനേറ്റര്‍ രാഖില എന്നിവര്‍ നേതൃത്വം നല്‍കി.


December 11
12:53 2018

Write a Comment

Related News